Ticker

6/recent/ticker-posts

തിക്കോടി സ്മാർട്ട് വില്ലേജ് ഓഫീസ്സിൻ്റെ പുതിയ കെട്ടിടശിലാസ്ഥാപനം

സ്പെഷ്യൽ അസിസ്റ്റൻസ് ടു സ്‌റ്റേറ്റ്സ് ഫോർ കാപ്പിറ്റൽ ഇൻവെസ്റ്റ്മെൻ്റ് 2024-25 പദ്ധതി പ്രകാരം നിർമ്മിക്കുന്ന തിക്കോടി സ്മാർട്ട് വില്ലേജ് ഓഫീസ്സിൻ്റെ പുതിയ കെട്ടിടശിലാസ്ഥാപനം റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ.ഓൺലൈനായി നിർവ്വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ശിലാഫലകം അനാഛാദനം ചെയ്തു വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ പ്രനില സത്യൻ. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ വിശ്വൻ.ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഷക്കീല. വാർഡ് മെംബർ വി കെ അബ്ദുൾ മജീദ്.ബിജു കളത്തിൽ .പ്രദീപൻ കണ്ടിയാറക്കൽ.ജയചന്ദ്രൻ തെക്കെ കുറ്റി.പി പി കുഞ്ഞമ്മദ്.രവീന്ദ്രൻ എടവനക്കണ്ടി .കെ പി റാണാ പ്രതാപൻ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. ഡെപ്യൂട്ടി കലക്ടർ ഡിഎം രേഖ എം സ്വാഗതവും കൊയിലാണ്ടി താലൂക്ക് ഹെഡ് കോട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ഷാജി എം നന്ദിയും പറഞ്ഞു.

Post a Comment

0 Comments