Ticker

6/recent/ticker-posts

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം; എട്ട് മരണം, 21 പേർക്ക് പരിക്ക്


ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് (റെഡ് ഫോർട്ട്) സമീപം നടന്ന സ്ഫോടനത്തിൽ എട്ട് പേർ മരിച്ചതായും 21 പേർക്ക് പരിക്കേറ്റതായും പ്രാഥമിക വിവരം. പരിക്കേറ്റവരെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചനയനുസരിച്ച്, ഒരു സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണം. സ്ഫോടനം നടന്നത് ഇക്കോ വാനിലാണെന്ന് സംശയിക്കുന്നു. വൈകുന്നേരം 6:55-നും 6:56-നും ഇടയിലാണ് സംഭവം നടന്നത്.
സ്ഫോടനത്തിൽ എട്ട് വാഹനങ്ങൾ കത്തി നശിച്ചു.പൊട്ടിത്തെറിച്ച കാറിൽ നിന്ന് തീ മറ്റ് വാഹനങ്ങളിലേക്ക് പടരുകയായിരുന്നു.
രാത്രി 7:30-ഓടെ തീ നിയന്ത്രണവിധേയമാക്കി.
ലാൽ കില മെട്രോ സ്റ്റേഷനിലെ ഗേറ്റ് ഒന്നിന് സമീപമാണ് സംഭവം നടന്നത്.
സംഭവസ്ഥലത്തേക്ക് എൻഐഎ, എൻഎസ്ജി ടീമുകൾ എത്തിയിട്ടുണ്ട്. എൻഎസ്ജി സംഘം സ്ഫോടനത്തിന്റെ സ്വഭാവം പരിശോധിച്ചു വരികയാണ്.
ഇതൊരു വലിയ ജനസാന്ദ്രതയുള്ള പ്രദേശമാണ്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയും കൂടുതൽ പോലീസിനെ വിന്യസിക്കുകയും ചെയ്തു.

Post a Comment

0 Comments