Ticker

6/recent/ticker-posts

പേരാമ്പ്രയിൽ വിദ്യാർത്ഥികൾ കളിച്ചുകൊണ്ടിരിക്കുന്ന ഗ്രൗണ്ടിലേക്ക് 16 കാരൻ കാറോടിച്ചു കയറ്റി വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ടു

 പേരാമ്പ്ര : സ്കൂൾ ഗ്രൗണ്ടിൽ അപകടകരമായ രീതിയിൽ കാറോടിച്ച് അഭ്യാസ പ്രകടനം  16 കാരൻ വിദ്യാർഥിക്കെതിരെ പൊലീസ് കേസ്. കൂത്താളി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു സംഭവം ഉണ്ടായത് ഉപജില്ലാ സ്കൂൾ കലോത്സവം ആയതിനാൽ ഇന്നലെ സ്കൂൾ അവധിയായിരുന്ന സമയത്താണ്  അഭ്യാസപ്രകടനം ഗ്രൗണ്ടിൽ നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കാർ ഓടിച്ചയാളെ തിരിച്ചറിഞ്ഞത്.
ഗ്രൗണ്ടിൽ വിദ്യാർത്ഥികൾ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കാർ ഓടിച്ചു വന്നത്
കുട്ടികള്‍ ഓടി മാറിയതിനെത്തുടര്‍ന്നാണ് കാറിടിക്കാതെ രക്ഷപ്പെട്ടത്.  . വളരെ വേഗത്തിലെത്തിയ കാര്‍ കുട്ടികള്‍ക്കിടയിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. പലരും ഓടി മാറിയതിനാലാണ് അപകടം ഒഴിവായത്.

സംഭവത്തിൽ എംവിഡിയും പൊലീസും കർശനമായ നടപടി സ്വീകരിച്ചു. പതിനാറുകാരന് ലൈസൻസ് നൽകുന്നത് 25 വയസ്സ് വരെ വിലക്കി മാതാപിതാക്കൾക്കെതിരെ കേസ് ടുക്കാനുള്ള ശുപാർശയും എം വി ഡി പൊലീസിന് നൽകി. കാറിന്റെ ആർ സി സസ്‌പെൻഡ് ചെയ്യുമെന്നു എം വി ഡി അറിയിച്ചു

Post a Comment

0 Comments