Ticker

6/recent/ticker-posts

അയോധ്യയില്‍ വീട്ടിനകത്ത് വൻ സ്‌ഫോടനം. വലിയ പൊട്ടിത്തെറി മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരണപെട്ടു

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ വീട്ടിനകത്ത് വൻ സ്‌ഫോടനം. വലിയ പൊട്ടിത്തെറിയില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരണപെട്ടു
 അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പുരകലന്തര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ
ഇന്നലെ രാത്രി 7.15ന് ആണ് സംഭവം. സ്‌ഫോടനത്തില്‍ തകര്‍ന്ന വീട്ടിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ കൂടാനിടയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
സ്ഥലത്ത് നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സ്‌ഫോടന കാരണം എല്‍പിജി സിലിണ്ടറോ പ്രഷര്‍ കുക്കറോ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട് സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുമ്പോഴെ  സ്ഫോടനകാരണം അറിയുകയുള്ളൂ

Post a Comment

0 Comments