Ticker

6/recent/ticker-posts

ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു



പയ്യോളി:ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു . പയ്യോളി ഭഗവാൻമുക്ക് പുത്തൻ മരച്ചാലിൽ പി എം സുരേഷ് ബാബു (57) ആണ് മരിച്ചത്.

അപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാഴ്‌ചയിലേറെയായി ചികിത്സയിലായിരുന്നു. എന്നാൽ ഇന്നലെ വൈകീട്ടോടെ മരണപ്പെടുകയായിരുന്നു.
ഈ മാസം രണ്ടിന് പയ്യോളി ഗാന്ധി നഗറിൽ വെച്ചുണ്ടായ അപകടത്തിലാണ് സുരേഷ് ബാബുവിന് പരുക്കേറ്റത്.

ഭാര്യ: ഷീബ. മക്കൾ: ചിരഞ്ജിത്ത് (ദുബൈ),

കൃഷ്‌ണപ്രിയ. സംസ്‌കാരം: ഇന്ന് വൈകീട്ട് 5 ന് വീട്ടുവളപ്പിൽ.

Post a Comment

0 Comments