Ticker

6/recent/ticker-posts

കരുത്തുറ്റ സംഘാടനം അന്തസുറ്റ പരിചരണം:കിപ് കൊയിലാണ്ടി മേഖലാ കൺവെൻഷൻ


തിക്കോടി : കരുത്തുറ്റ സംഘാടനം അന്തസുറ്റ പരിചരണത്തിന് എന്ന വിഷയത്തിൽ കോഴിക്കോട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (കിപ്) കൊയിലാണ്ടി മേഖലാ കൺവെൻഷൻ തിക്കോടി ദയ സ്നേഹതീരം പാലിയേറ്റീവ് കെയറിൽ വെച്ച് നടന്നു.കിപ് ജനറൽ സെക്രട്ടറി എം.കെ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കിപ് കൊയിലാണ്ടി മേഖലാ വൈസ് ചെയർമാൻ ബിനേഷ് ചേമഞ്ചേരി അധ്യക്ഷനായി. കിപ് ചെയർമാൻ നിസാർ അഹമ്മദ്,വൈസ്ചെയർമാൻ ഇ.കെ ശ്രീനിവാസൻ, കൊയി ലാണ്ടി മേഖലാ ചെയർമാൻ ടി.ടി ബഷീർ എന്നിവർ സംസാരിച്ചു.കരുത്തുറ്റ സംഘാടനം എന്ന വിഷയത്തിൽ ഐ.എ.പി.സി കേരള വൈസ് ചെയർമാൻ കെ.അബ്ദുൽ മജീദ് മാസ്റ്ററും,അന്തസുറ്റ പരിചരണം എന്ന വിഷയത്തിൽ പി.അബ്ദുള്ള മാസ്റ്ററും ക്ലാസുകളെടുത്തു. കിപ് മേഖലാ സെക്രട്ടറി കെ.അബ്ദുറഹ്‌മാൻ സ്വാഗതവും കെ.ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു.കൺവെൻഷനിൽ കൊയിലാണ്ടി മേഖലയിലെ 12 യൂണിറ്റുകളിലെ ഭാരവാഹികൾ പങ്കെടുത്തു.*

Post a Comment

0 Comments