Ticker

6/recent/ticker-posts

വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമം യുവാവ് അറസ്റ്റിൽ

  കോഴിക്കോട് : വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമം. യുവാവ് അറസ്റ്റിൽ. കോഴിക്കോട് മാറാട് ബീച്ച് സ്വദേശി  പ്രജോഷാണ് (39) ബേപ്പൂർ പൊലീസി​ന്റെ പിടിയിലായത്. അരക്കിണർ സ്വദേശി ചാക്കേരിക്കാട് പറമ്പിൽ മുഹമ്മദ് റംഷാദിനെയാണ് പ്രജോഷ് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
കഴിഞ്ഞ 16നാണ്  സംഭവം നടന്നത്. റംഷാദും കുടുംബവും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പട്ടിക ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. റംഷാദുമായുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മാറാട് ഭാഗത്ത് നിന്നാണ് പ്രജോഷിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.


 Youth arrested for attempting to break into house and murder

Post a Comment

0 Comments