Ticker

6/recent/ticker-posts

കാറിന് തീപിടിച്ച് പരിക്കേറ്റ യുവാവ് മരണപ്പെട്ടു


പരപ്പനങ്ങാടി ചേളാരിയിൽ വീട്ടുമുറ്റത്ത് വച്ച് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചേളാരി സ്വദേശി മരിച്ചു.
ചേളാരി ചെനക്കൽ പൊറോളി അബ്ദുള്ള - സുബൈദ ദമ്പതികളുടെ മകൻ ആദിൽ ആരിഫ് ഖാൻ (29) ആണ് മരിച്ചത്.
കഴിഞ്ഞ 20ന് വീട്ടിൽ നിന്ന് പുറത്ത് പോയി തിരിച്ച് വീട്ട് മുറ്റത്തേക്ക് വന്ന കാറിന് തീ പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
ഗുരുതരമായ പൊള്ളലേറ്റ ഇദ്ദേഹത്തെ ആദ്യം നാട്ടിലെ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി ഡൽഹി എയിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എയിംസിൽ ചികിൽസയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
വിമാനം മാർഗ്ഗം കരിപ്പൂർ എയർപ്പോർട്ടിൽ എത്തുന്ന മൃതദേഹം ഇന്ന് രാത്രിയോടെ ചേളാരി ചെനക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.
ഭാര്യ: ഷംല.
രണ്ട് മാസം പ്രായമായ ഒരു കുഞ്ഞുണ്ട്.

Post a Comment

0 Comments