Ticker

6/recent/ticker-posts

മുടാടി പഞ്ചായത്ത് യു ഡി എഫ് കുറ്റവിചാരണ യാത്ര തുടങ്ങി



നന്തി ബസാർ: മുടാടി പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കുംപ്രതിപക്ഷ വാർഡുകളോടുളള അവഗണനയിലും യുഡിഎഫ് നടത്തുന്ന കുറ്റവിചാരണ യാത്ര മചുകുന്നിൽ ജില്ലാ ലീഗ് സിക്രട്ടറി ടി.ടി.ഇസ്മയിൽഉൽഘാടനം ചെയ്തു. സി.കെ.അബുബക്കർ അധ്യക്ഷനായി. പഞ്ചായത്ത് രാജ് യു ഡി എഫ് വേണ്ട വിധത്തിൽ കൈകാര്യം ചെയ്തിരുന്നു. സി പി.എം പ്രകൃതിയെ തകർക്കുന്ന സമീപനം സ്വീകരിച്ചപ്പോൾ ഞങ്ങൾക്ക് എതിർക്കേണ്ടി വന്നു. ടി.ടി പറഞ്ഞു. ഡിസിസി സിക്രട്ടറി വി പി.ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. രാമകൃഷ്ണൻ കിഴക്കയിൽ.., തടത്തിൽ റഹ്മാൻ, സാലിം മുചകു ന്ന്, രൂപേഷ് കൂടത്തിൽ സംസാരിച്ചു. ജാഥ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽപറ്റി തിങ്കളാഴ്ച നന്തി ബസാറിൽ സമാപിക്കും. സമാപന ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി, ഷിബുബിരാൻ , അഡ്വക്കറ്റ് പ്രവീൺ കുമാർ സംസാരിക്കും

Post a Comment

0 Comments