Ticker

6/recent/ticker-posts

ഓൺലൈൻ തട്ടിപ്പും മുൻകരുതലുകളും എന്ന വിഷയത്തിൽ ക്ലാസ് നടത്തി.

കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണം 2025ന്റെ ഭാഗമായി നഗരസഭയിലെ അട്ടവയൽ നഗറിൽ വെച്ച് 2025 ഒക്ടോബർ 12 ന് ബാങ്കിംഗ് സാക്ഷരതയും, ഓൺലൈൻ തട്ടിപ്പും മുൻകരുതലുകളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നടത്തി. ബഹുനഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ അജിത്ത് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ വി.രമേശൻ അദ്ധ്യക്ഷനായി. പ്രസ്തുത പരിപാടിയിൽ ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ശ്രീമതി രാധ പി.പിക്ലാസ് എടുത്തു. പരിപാടിക്ക് നഗരസഭയിലെ Sc പ്രമോട്ടർ ശ്രീമതി. പ്രബിഷ സ്വാഗതവും,പ്രമോട്ടർ ജിഷ്ണ നന്ദിയും പറഞ്ഞു.

Post a Comment

0 Comments