Ticker

6/recent/ticker-posts

ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളായി ഫര്‍ണിച്ചര്‍ വിതരണം നടത്തി.


വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഉള്ള്യേരി പഞ്ചായത്തിലെ സ്‌ക്കൂളുകളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളായി ഫര്‍ണിച്ചര്‍ വിതരണം നടത്തി. പുത്തഞ്ചേരി ജി.എല്‍.പി സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.എം ബാലരാമന്‍ അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സന്‍ കെ. ബീന പദ്ധതി വിശദീകരണം നടത്തി.നിധീഷ് കൂട്ടാക്കൂല്‍, പി.ആര്‍ സ്മിജ ,പി.കെ ബാലകൃഷ്ണന്‍, എം ശ്രുതി, നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഗണേശ് കക്കഞ്ചേരി, സിനി പനാട്ട് മീത്തല്‍ സംസാരിച്ചു.

Post a Comment

0 Comments