Ticker

6/recent/ticker-posts

മാധ്യമ പ്രവർത്തകർക്കെതിരായകയ്യേറ്റം അപലപനീയം: ഐ.ആർ.എം.യു

കോഴിക്കോട്:പേരാമ്പ്രയിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ യു.ഡി.എഫ് പ്രവർത്തകർ കയ്യേറ്റം ചെയ്‌ത   നടപടി അപലപനീയമെന്ന്  
ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
​ലൈവായി റിപ്പോർട്ട്‌ ചെയ്യുന്നതിനിടെയാണ്‌ മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റമുണ്ടായത്.
സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തിന്
നേരെയുള്ള കയ്യേറ്റം ജനാധിപത്യ സംസ്കാരത്തിന് ഭൂഷണമല്ല.
​രാഷ്ട്രീയ പാർട്ടികളുടെ പരിപാടി റിപ്പോർട്ട്‌ ചെയ്യുന്നതിനിടെ കയ്യേറ്റം ചെയ്യപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ചതല്ല. രാഷ്ട്രീയ കക്ഷികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷത വഹിച്ചു.
പി.കെ. പ്രിയേഷ് കുമാർ, കെ.ടി.കെ. റഷീദ്, സുനന്ദ ജി നായർ,ദേവരാജ് കന്നാട്ടി, സതീഷ് കൂട്ടാലിട, രവി ഇടത്തിൽ, ബഷീർ ആരാമ്പ്രം എന്നിവർ സംസാരിച്ചു.

Post a Comment

0 Comments