Ticker

6/recent/ticker-posts

ഗലാർഡിയ പബ്ലിക് സ്കൂൾ കായികമേള



​പള്ളിക്കര: ഗാലാർഡിയ പബ്ലിക് സ്കൂളിന്റെ കായികമേള ഒക്ടോബർ 8, 9 തീയതികളിലായി നടന്നു.മൂയ്യാറക്കണ്ടി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ,വാർഡ് മെമ്പർ ശ്രീമതി ദിപിഷ ബാബു പതാക കൈമാറി ഉദ്ഘാടനം ചെയ്തു.കായികമേളയിൽ 237 വിദ്യാർഥികളാണ് പങ്കെടുത്തത്. ട്രാക്ക്, ഫീൽഡ് ഇനങ്ങളിലായി 30 ഓളം മത്സരങ്ങളാണ് നടന്നത്.
വിദ്യാർഥികളുടെ ആരോഗ്യം, കായികക്ഷമത, ടീം വർക്ക് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മേളയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. സ്കൂൾ മാനേജർ റിയാസ് മാസ്റ്റർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഫൈസൽ മാസ്റ്റർ,പ്രധാനാധ്യാപിക ഷംസീന ടീച്ചർ, ടീച്ചേഴ്സ് അക്കാദമി പ്രിൻസിപ്പൽ ബൽകീസ് ടീച്ചർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നസീമ PTA പ്രസിഡന്റ്‌ അജ്മൽ അധ്യാപകരായ നിഷിത, ഹസൂറ ഹാനാന സുനിത ,സുമയ്യ, രമ, ശ്രുതി, ഫസീല, രൂപകല, റുക്കിയ, ഷുഹൈബ്, ജസ്‌ന, ഡ്രൈവർമാർ പിടിഎ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
​മത്സരവിജയികൾക്ക് മെഡലുകളും സെർട്ടിഫിക്കറ്റും വിതരണം ചെയ്തു.

Post a Comment

0 Comments