Ticker

6/recent/ticker-posts

അമിത വേഗതയിൽ സഞ്ചരിച്ച ബസിൽ നിന്ന് കണ്ടക്റ്റർ തെറിച്ചു വീണു.

കോതമംഗലം: പോത്താനിക്കാട് പുളിന്താനത്ത് അമിത വേഗതയിൽ സഞ്ചരിച്ച ബസിൽ നിന്ന് കണ്ടക്റ്റർ തെറിച്ചു താഴെ വീണു. ബസ് കയറാതെ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും കാലിനു പരുക്കേറ്റു. മൂവാറ്റുപുഴ - കാളിയാർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്റ്റർ വണ്ണപ്പുറം സ്വദേശി കണ്ണനാണു പരുക്കേറ്റത്.
മൂവാറ്റുപുഴ നിന്നു കാളിയാറിനു പോകുകയായിരുന്ന ബസ് പുളിന്താനം പാലത്തിനു സമീപമുള്ള വളവ് വീശി എടുക്കുമ്പോഴാണ് കണ്ടക്റ്റർ റോഡിലേക്ക് തെറിച്ചു വീണത്.
പിൻ ചക്രത്തിനടിയിൽ പെടാതെ തലനാരിഴയ്ക്കാണു കണ്ണൻ രക്ഷപ്പെട്ടത്. പാലത്തിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.

Post a Comment

0 Comments