Ticker

6/recent/ticker-posts

കൊയിലാണ്ടി നഗരസഭ പട്ടണത്തിലെ ഹൃദയഭാഗത്ത് പുതുതായി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പട്ടണത്തിലെ ഹൃദയഭാഗത്ത് പുതുതായി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. പഴയ ബസ്റ്റാൻഡ് കെട്ടിടം പൊളിച്ചുമാറ്റി 21 കോടി രൂപ ചെലവിൽ ആധുനിക ലോകത്തോട് കിടപിടിക്കുന്ന രീതിയിലാണ് കെട്ടിട സമുച്ചയം നിർമ്മിച്ചത്. എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷ സുധ കിഴക്കേപ്പാട്ട്, ഉപാധ്യക്ഷൻ കെ. സത്യൻ, മുൻ എംഎൽഎമാരായ പി.വിശ്വൻ, കെ.ദാസൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ. അജിത്ത്, കെ.എ.ഇന്ദിര, കെ.ഷിജു, സി.പ്രജില, നിജില പറവക്കൊടി, കൗൺസിലർമാരായ പി.രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, കെ.കെ.വൈശാഖ്, എ.അസീസ്, എസ്.പ്രേംകുമാർ പ്രൊഫസർ പി.പി.അനിൽകുമാർ നഗരസഭാ സെക്രട്ടറി എസ്.പ്രദീപ്, വിവിധ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments