Ticker

6/recent/ticker-posts

പി എം ശ്രീ മേപ്പയ്യൂരിൽ ധാരണപത്രം കത്തിച്ച് പ്രതിഷേധിച്ചു


മേപ്പയൂർ: ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ ഉടനീളം നടപ്പിലാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന പി എം ശ്രീ ധാരണാപത്രം ജനാധിപത്യ വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പ് വെച്ചതില്‍ പ്രതിഷേധിച്ച് ക്വിറ്റ് പി എം ശ്രീ ക്യാമ്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ ധാരണപത്രം കത്തിച്ചു.
 പ്രതിഷേധ യോഗം ജനാധിപത്യ വേദി ചെയർമാൻ പി.കെ. പ്രിയേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
എൽ.ബി. ലിൻജിത്ത്
അധ്യക്ഷത വഹിച്ചു. കൾച്ചറൽ ഫോറം ചെയർമാൻ വി.എ. ബാലകൃഷ്ണൻ,
ഷമീദ് പൊന്നം കണ്ടി എന്നിവർ സംസാരിച്ചു.
ബിലാൽ മനക്കൽ, ഷിനോജ് എടവന,പി.കെ. അർഷാദ് എന്നിവർ നേതൃത്വം നൽകി.

 

Post a Comment

0 Comments