Ticker

6/recent/ticker-posts

പേരാമ്പ്ര ചാലിക്കരയിൽ ബൈക്കും മിനി ലോറിയും അപകടം യുവാവിനെ ഗുരുതര പരിക്ക്

പേരാമ്പ്ര : പേരാമ്പ്ര ഉള്ളിയേരി സംസ്ഥാന പാതയിൽ ചാലിക്കരയിൽ ബൈക്കും കോഴികളെ കൊണ്ടുപോവുന്ന മിനി ലോറിയും ഇടിച്ച് യുവാവിന് ഗുരുതര പരുക്ക്.കാവുന്തറ ചെല്ലട്ടൻ കണ്ടി മുഹമ്മദ് റിൻഷാദ് (22) നാണ് പരുക്കേറ്റത് ഇന്ന് രാവിലെ 8 മണിയോടെ ചാലിക്കര ഒലീവിയ ഹോട്ടലിന് സമീപമാണ് സംഭവം.
മഴയിൽ നനഞ്ഞ റോഡിൽ തെന്നി വീണ ഇരുചക്ര വാഹനത്തെ എതിരെ വന്ന കോഴികളെ ഇറക്കിയ ശേഷം നടുവണ്ണൂർ ഭാഗത്തേക്ക് തിരിച്ച് പോവുകയായിരുന്ന മിനി ലോറി ഇടിക്കുകയായിരുന്നു.   ഹീറോ ഹോണ്ട ബൈക്കുമായാണ് കൂട്ടിയിടിച്ചത്.
. നടുവണ്ണൂരിലെ സൂര്യ ഡ്രൈവിംഗ് സ്കൂളിലെ ഇൻസ്ട്രക്ടറാണ് റിൻഷാദ്. സാരമായി പരുക്കേറ്റ യുവാവിനെ മലബാർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments