Ticker

6/recent/ticker-posts

ഡിവൈഎഫ്ഐ കാപ്പാട് മേഖലാ പ്രസിഡണ്ടിനെ വഗാഡ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചതായി പരാതി

ചേമഞ്ചേരി: ഡിവൈഎഫ്ഐ കാപ്പാട് മേഖലാ പ്രസിഡണ്ടിനെ വഗാഡ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചതായി പരാതി.മർദ്ദനത്തിൽ പരിക്കേറ്റ ശിവപ്രസാദിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തിരുവങ്ങൂർ അണ്ടർ പാസിന്റെ മുകളിൽ വർക്ക് നടക്കുന്നതിനിടെ സംസാരിക്കാനെത്തിയ മേഖലാ പ്രസിഡണ്ട് ശിവപ്രസാദിനെ   വഗാഡ് സൈറ്റ് എഞ്ചിനീയർ അക്രമിക്കുകയായിരുന്നു എന്നാണ് വിവരം  .
അണ്ടർപ്പാസിൻ്റെ ഇരുവശവും വലിയ വിള്ളൽ വീണതിനെ തുടർന്ന് ഇന്നലെ പ്രദേശത്ത് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ധർണ്ണസംഘടിപ്പിച്ചിരുന്നു.  വഗാഡ് കമ്പനി മറ്റു വർക്കുകൾ ആരംഭിച്ച സമയത്താണ് ശിവപ്രസിദിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ എത്തി തടഞ്ഞത്. ജില്ലാ കലക്ടർ വന്നതിനുശേഷം പ്രവർത്തി ആരംഭിച്ചാൽ മതിയെന്ന് തൊഴിലാളുകളോട് പറയുകയായിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിൽ തൊഴിലാളികൾ വർക്ക് നിർത്തിവെച്ച് സൈറ്റ് എഞ്ചനീയറെ വിവരം അറിയിച്ചു. ഉടൻ തന്നെ സൈറ്റ് എഞ്ചിനീയർ സ്ഥലത്തെത്തി സംസാരിക്കാൻ ഇട നൽകാതെ ശിവപ്രസാദിനെ അക്രമിക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ശിവപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments