Ticker

6/recent/ticker-posts

തുറയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

തുറയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് അധ്യക്ഷത വഹിച്ചു. വികസന സദസ്സിനോടനുബന്ധിച്ച് ആയൂർവ്വേദ ക്യാ മ്പുകളും പഞ്ചായത്ത് വികസന പ്രവർത്തനങ്ങളുടെ ചിത്ര പ്രദർശനവും നടന്നു. വിവിധ പദ്ധതികൾക്കായ് സ്ഥലം വിട്ടു തന്നവരെ MLA പൊന്നാട അണിയിച്ചു. ഗ്രാമപഞ്ചായത്ത് ഹരിത കർമസേനാംഗങ്ങളെയും ആദരിച്ചു. .തുറയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ പഞ്ചായത്തിൻ്റെ നേട്ടങ്ങൾ അവതരിപ്പിച്ചു.: വികസന കാഴ്ചപ്പാട് ഓപ്പൺ ഫോറം ചർച്ചയ്ക്ക് ആസൂത്രണ സമിതി വൈസ് ചെയർമാൻ എം പി ഷിബു മോഡറേറ്ററായി. അടുത്ത 5 വർഷത്തേക്കുള്ള വികസനലക്ഷ്യങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.വൈസ് പ്രസിഡണ്ട് ശ്രീജ മാവുള്ളാട്ടിൽ സ്വാഗതവും വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എം രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments