Ticker

6/recent/ticker-posts

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ കക്കയം ഗവ എൽപി സ്കൂൾ വിദ്യാർഥികൾക്ക് കായിക ഉപകരണങ്ങൾ കൈമാറി.

 

കൂരാച്ചുണ്ട് : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി കക്കയം ഗവ എൽപി സ്കൂൾ വിദ്യാർഥികൾക്ക് ആവശ്യമായ കായിക ഉപകരണങ്ങൾ കൈമാറി. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർളി പുല്ലംകുന്നേൽ സ്കൂൾ ലീഡർ ദുആ ഇൻഷയ്ക്ക് കായിക ഉപകരണങ്ങൾ കൈമാറി. യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ വാർഡ്‌ പ്രസിഡന്റ് ബേബി തേക്കാനത്ത്, മുൻ ഗ്രാമപഞ്ചായത്തംഗം ആൻഡ്രൂസ് കട്ടിക്കാന, യൂത്ത് കോൺഗ്രസ്‌ യൂണിറ്റ് പ്രസിഡന്റ് സി.എം.റിഷാദ്, സന്ദീപ് കളപ്പുരയ്ക്കൽ, ജാക്സ് കരിമ്പനക്കുഴി, ലിബിൻ പാവത്തികുന്നേൽ, അമൽജിത്ത് തേക്കാനത്ത്, അധ്യാപകരായ എ.എ.തോമസ്, സനോജ് കല്ലാനോട്‌, അമ്പിളി ഗണേഷ്, മഞ്ജു സന്തോഷ്‌ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments