Ticker

6/recent/ticker-posts

മുംബൈ തീപിടുത്തം മൂന്നംഗ മലയാളി കുടുംബം ഉൾപ്പെടെ ആറ് പേർ മരിച്ചു

മുംബൈ: നവി മുംബൈയിലെ വാശി സെക്റ്റർ 14ൽ വൻ തീപിടിത്തത്തിൽ മരിച്ച ആറു പേരിൽ മലയാളി കുടുംബത്തിലെ മൂന്നു പേരും . തിരുവനന്തപുരം സ്വദേശികളായ സുന്ദർ രാമകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറ് വയസുള്ള മകൾ വേദിക എന്നിവരാണു മരിച്ച മലയാളികൾ. ടയർ വ്യവസാരംഗത്ത് പ്രവർത്തിക്കുന്ന സുന്ദറും ഭാര്യ പൂജയും മുംബൈയിൽ ജനിച്ചു വളർന്നവരാണ്.

തീപിടിത്തത്തിൽ ഗുരുതരമായി പരുക്കേറ്റ 11 പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. 5 ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
രാഹേജ കെട്ടിട സമുച്ചയത്തിന്‍റെ പത്താം നിലയിലാണ് തീപിടിത്തമുണ്ടായത്. മിനിറ്റുകൾക്കുള്ളിൽ പതിനൊന്നും പന്ത്രണ്ടും നിലകളിലേക്കു തീ പടർന്നു. ചുറ്റും തീ പടർന്നതോടെ മൂന്നംഗ മലയാളി കുടുംബം ഫ്ലാറ്റിൽ കുടുങ്ങിപ്പോവുകയായിരുന്നു

Post a Comment

0 Comments