Ticker

6/recent/ticker-posts

സി കെ പ്രവീൺ കുമാർ അനുസ്മരണം :ചിത്രരചന മത്സരം സംഘടിപ്പിച്ചു

സി കെ പ്രവീൺ കുമാർ അനുസ്മരണത്തോടനുബന്ധിച്ച് പള്ളിക്കര സെൻട്രൽ എൽ പി സ്കൂളിൽ വെച്ച് നടന്ന ചിത്രരചന മത്സര ചടങ്ങിൽ പി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മെഹമൂദ് മൂടാടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അനിൽകുമാർ കരുവാണ്ടി ' തിക്കോടി ഗ്രാമപഞ്ചായത്ത് മെംബർമാരായ പ്രനില സത്യൻ.ദിബിഷ. ദിനേശൻ പൊയിലിൽ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു.രചനാ മത്സര കമ്മിറ്റി കൺവീനർ ഒലീന സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷിബു എ വി ചടങ്ങിൽ നന്ദി പറഞ്ഞു. കളറിങ്ങ്. ചിത്രരചന .കഥാ രചന. കവിതാ രചന.ഉപന്യാസം. പ്രസംഗം .ക്വിസ്സ് എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. 80 ഓളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.

Post a Comment

0 Comments