Ticker

6/recent/ticker-posts

രാജസ്ഥാനിൽ ആശുപത്രിയിലെ ട്രോമ ഐസിയുവിൽ തീപിടിത്തം സ്ത്രീകളും കുട്ടികളുമുൾപ്പെടെ 8 മരണം

 രാജസ്ഥാനിൽ ആശുപത്രിയിലെ ട്രോമ ഐസിയുവിൽ  തീപിടിത്തം സ്ത്രീകളും കുട്ടികളുമുൾപ്പെടെ 8 മരണം. . 3 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. അപകട സമയത്ത് 11 രോഗികളായിരുന്നു
ഐസിയുവിലുണ്ടായിരുന്നത്. ന്യൂറോ ഐസിയു വാര്‍ഡിന്റെ സ്റ്റോര്‍ റൂമില്‍നിന്ന് രാത്രി 11.20-ഓടെ തീപടരുകയായിരുന്നു.  ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത് .ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം


Fire breaks out in trauma ICU of hospital in Rajasthan, 8 dead, including women and children

Post a Comment

0 Comments