മുസ്ലിം യൂത്ത് കൾച്ചറൽ ഓർഗനൈസേഷൻ (മൈകൊ) യുടെ ആഭിമുഖ്യത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപനവും പ്രതിജ്ഞയും നടത്തി. ലോകത്ത് വളർന്ന് വരുന്ന ഫാസിസ്റ്റ് സയണിസ്റ്റ് ഭരണകൂടത്തിൻ്റെ മനുഷ്യത്വരഹിതമായ നിലപാടുകൾക്കെതിരെ ലോകം ഒന്നിച്ച് പ്രതികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രമുഖ എഴുത്ത്കാരനും വാഗ്മിയും സാംസ്കാരിക പ്രവർത്തകനുമായ കുഞ്ഞബ്ദുള്ള തിക്കോടി പരിപാടി ഉൽഘാടനം ചെയ്തു. നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കെ.പി.കരീമിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഇ.കെ. മുഹമ്മദ് മാസ്റ്റർ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. കുഞ്ഞാലിൽ അഹമ്മദ് ഫൈസി ആർ.പി. കെ. മജീദ്, കൊയിലോത്ത് അബുബക്കർ ഹാജി, പുതുക്കൂടി അബ്ദുഹാജി, പി.വി.സി. ഖാദർ, ഷക്കീല കെ.പി, റഷീദ സമദ്, മണലിൽ അബ്ദുൽ കരീം, അലി ഹരിത, ബഷീർഎരവത്ത് തുടങ്ങിയവർ നേതൃത്വം നൽകി
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.