Ticker

6/recent/ticker-posts

സ്വർണ്ണ കുതിപ്പ് തുടരുന്നു : ഇന്നും വില ഉയർന്നു

കൊച്ചി: കുതിച്ചുയർന്ന് സ്വർണ്ണവില. സ്വര്‍ണം ഗ്രാമിന് 125 രൂപ വര്‍ധിച്ച് 11,070 രൂപയായി ഉയര്‍ന്നു. പവന് 1,000 രൂപ വര്‍ധിച്ച് 88,560 രൂപയായി ഉയര്‍ന്നു. കേരളത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 9,100 രൂപയും 14 കാരറ്റിന്റേത് 7,100 രൂപയായും ഉയര്‍ന്നു. ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ മുന്നേറ്റം തുടരുകയാണ്. ഇന്നലെ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 87,560 രൂപയായിരുന്നു വില. ഗ്രാമിന് 10,945 രൂപയും.

#goldrate #news

Post a Comment

0 Comments