Ticker

6/recent/ticker-posts

വിവരാവകാശ നിയമ സെമിനാർ 22ന് കോഴിക്കോട്


കോഴിക്കോട് : വരാവകാശ നിയമം നടപ്പിലാക്കിയതിന്റെ 20-ാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷൻ സംഘടിപ്പിക്കുന്ന വിവരാവകാശ നിയമ സെമിനാർ ഒക്ടോബർ 22ന് കോഴിക്കോട് നടക്കും. കെ.പി.കേശവമേനോൻ ഹാളിൽ നടക്കുന്ന സെമിനാർ മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആർ ബസന്ത് ഉദ്ഘാടനം നിർവഹിക്കും. മുഖ്യ വിവരാവകാശ കമ്മീഷണർ വി ഹരിനായർ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഹ് മുഖ്യപ്രഭാഷണ നടത്തും. സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായ അഡ്വ. ടി.കെ. രാമകൃഷ്ണൻ, ഡോ. എം. ശ്രീകുമാർ എന്നിവർ ക്ലാസെടുക്കും.

Right to Information Law Seminar to be held in Kozhikode on 22nd

Post a Comment

0 Comments