Ticker

6/recent/ticker-posts

പയ്യോളിയിൽ ആം ആദ്മി പാർട്ടി മത്സര രംഗത്തേക്ക് : 20 ഡിവിഷനുകളിൽ സ്ഥാനാർഥികളെ നിർത്തും;

 
പയ്യോളി: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് ആം ആദ്മി പാർട്ടി പയ്യോളി ഓഫീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട്  അഡ്വ: വിനോദ് മാത്യു വിൽസൺ  ഉദ്ഘാടനം നിർവഹിച്ചു.കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് സയ്യിദ് സാലിഹ് അധ്യക്ഷനായി
തുടർന്ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും പ്രകടനവും  പൊതുയോഗവും സംഘടിപ്പിച്ചു.
37 ഡിവിഷനുകൾ ഉള്ള പയ്യോളി നഗരസഭയിൽ 20 ൽ അധികം ഡിവിഷനുകളിൽ സ്ഥാനാർത്ഥികളെ നിർത്തി വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കുമെന്ന് നേതാക്കൾ പറഞ്ഞു. സംവരണവുമായി ബന്ധപ്പെട്ട  നറുക്കെടുപ്പ് നടപടികൾ പൂർത്തിയായാൽ സ്ഥാനാർത്ഥികൾ ആകാൻ ആഗ്രഹിക്കുന്നവർക്കായി പൊതുസമൂഹത്തിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിക്കും. പ്രാദേശിക കൂട്ടായ്മകളുമായി നീക്കുപോക്കുകളുടെ കൂടി അടിസ്ഥാനത്തിൽ ആവും സ്ഥാനാർത്ഥികളെ നിർത്തുക.
 പൊതുയോഗത്തിൽ  ജില്ലാ പ്രസിഡന്റ് അഭിലാഷ് ദാസ് മുഖ്യാതിഥിയായി.
ഷൗക്കത്ത് അലി എരോത്ത് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് ഡോ. ഹുഷിയാർ ഉൾപ്പെടെ ജില്ലാ, മണ്ഡലം നേതാക്കൾ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി ഷമീർ കെ.എംസ്വാഗതവും
പയ്യോളി മുനിസിപ്പൽ സെക്രട്ടറി ശ്രീജിത് പി.കെ നന്ദിയും പറഞ്ഞു.

Post a Comment

0 Comments