Ticker

6/recent/ticker-posts

പെരുമാൾപുരത്തെ മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ലാബിൽ രക്തപരിശോധന നിലച്ചിട്ട് ആഴ്ചകൾക്ക് പിന്നിട്ടു

പയ്യോളി :പെരുമാൾപുരത്തെ മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ  ലാബിൽ രക്തപരിശോധന നിലച്ചിട്ട് ആഴ്ചകൾക്ക് പിന്നിട്ടു. പുതിയ കെട്ടിടത്തിൽ ആണ്  ലാബ് പ്രവർത്തിക്കുന്നത്
 ഇവിടെ മറ്റു പരിശോധനകൾ ഉണ്ടെങ്കിലും രക്ത പരിശോധന നടക്കുന്നില്ല.ഇതുകാരണം നിരവധി രോഗികളാണ് പ്രയാസത്തിൽ ആയിരിക്കുന്നത്.രക്ത പരിശോധനക്കായി സ്വകാര്യ ലാബുകളെ സമീപിക്കേണ്ട സ്ഥിതിയിലാണ് ഇവിടെയെത്തുന്ന രോഗികൾ.
വൈദ്യുതിയുടെ അമിത പ്രവാഹം കാരണം പരിശോധന യന്ത്രങ്ങൾ പ്രവർത്തിക്കാത്തതാണ് ഇതിന് കാരണമായി പറയുന്നത്.തകരാറ് പരിഹരിക്കാൻ ശ്രമം നടക്കുന്നതായും ടെക്നിക്കൽ വിഭാഗം  വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും മെഡിക്കൽ ഓഫീസർ സ്പോട്ട് കേരള ന്യൂസിനോട് പറഞ്ഞു.പ്രശ്നം പരിഹരിക്കുന്നതിന് പുതിയ ട്രാൻസ്ഫോമർ അടക്കമുള്ളവ സ്ഥാപിച്ച്  പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു.

Post a Comment

0 Comments