പേരാമ്പ്ര : 13 കാരനെ ലൈംഗികമായി ചൂഷണം ചെയ്ത നടുവണ്ണൂർ സ്വദേശിയായ പ്രതി ഒളിവിൽ അയൽവാസിയായ അലിക്കുട്ടി 13 കാരനെനിരന്തരം ലൈംഗികമായി ചൂഷണം ചെയ്തതിനെ തുടർന്ന് മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് സംഭവം പുറത്തുവരുന്നത് പഠിക്കാൻ മിടുക്കനായ വിദ്യാർത്ഥി പിന്നോക്കം പോയതിനെ തുടർന്ന് രക്ഷിതാക്കൾ കൗൺസിലിങ്ങിന് വിധേയമാക്കുകയായിരുന്നു അതോടെയാണ് പീഡനം നടന്നത് അറിയുന്നത് നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചതായി രക്ഷിതാക്കൾ പറയുന്നു കഴിഞ്ഞ 26 പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെയും പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പഠനത്തിൽ മിടുക്കനായ പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയിരുന്ന വിദ്യാർത്ഥിക്ക് അയൽവാസിയിൽ നിന്ന് നേരിട്ട ദുരനുഭവത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുമ്പോൾ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതിന് പകരം പ്രതിയെ സംരക്ഷിക്കുന്ന നിലപാട് പല കോണുകളിൽ നിന്നും നടക്കുന്നതായി കുടുംബം ആരോപിക്കുന്നു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.