Ticker

6/recent/ticker-posts

അച്ഛൻറെ കൂടെ ബൈക്കിൽ സഞ്ചരിക്കവേ അപകടം ബസ്സിനടിയില്‍പ്പെട്ട് 12കാരന്‍ മരിച്ചു

അച്ഛൻറെ കൂടെ ബൈക്കിൽ സഞ്ചരിക്കവേ അപകടം ബസ്സിനടിയില്‍പ്പെട്ട് 12കാരന്‍ മരിച്ചു. അച്ഛനും സഹോദരനും പരിക്കേറ്റു ബൈക്കിനു പിന്നില്‍ ബസ് തട്ടിയതിനെ തുടര്‍ന്നാണ് കുട്ടി തെറിച്ചു വീഴുകയായിരുന്നു. വയലാര്‍ കൊല്ലപ്പള്ളി പള്ളിപ്പാട്ട് നിഷാദിന്റെ മകന്‍ ശബരീശന്‍ അയ്യന്‍ ആണ് മരിച്ചത്. ദേശീയപാതയില്‍ പത്മാക്ഷികവലക്ക് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.
നിഷാദും രണ്ടും മക്കളും കൂടി ബൈക്കില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ നിഷാദും മകനും തുറവൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്

Post a Comment

0 Comments