Ticker

6/recent/ticker-posts

പേരാമ്പ്രയിൽ പോലീസ് ഗതാഗതവകുപ് സംയുക്ത പരിശോധന നടത്തി.

പേരാമ്പ്രയിൽ പോലീസ് ഗതാഗതവകുപ് സംയുക്ത പരിശോധന നടത്തി. പേരാമ്പ്ര ബസ്റ്റാൻഡ്,മാർക്കറ്റ്‌ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി വാഹനങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്തി. രേഖകൾ ഇല്ലാത്ത വാഹനങ്ങളും എയർഹോണുകൾ ഘടിപ്പിച്ച വാഹനങ്ങൾ, അനധികൃതമായി ഘടിപ്പിച്ച ഫാൻസി ലൈറ്റുകൾ തുടങ്ങിയവ ഘടിപ്പിച്ച വാഹനങ്ങളിൽ നിന്നും മോട്ടോർ വാഹന വകുപ്പ് പിഴയിടാക്കി. കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ടാക്സി ഓട്ടോകളും ഇരുചക്ര വാഹനങ്ങളും അടക്കം നിരവധി വാഹനങ്ങൾ പരിശോധനയിൽ ഉൾപ്പെടുത്തി. വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് പേരാമ്പ്ര ജോയിന്റ് ആർടിഒ ടിഎം പ്രഗീഷ് അറിയിച്ചു

Post a Comment

0 Comments