Ticker

6/recent/ticker-posts

എം കുട്ടികൃഷ്ണൻ മാസ്റ്റർ അനുസ്മരണ വും ഇസ്രയേൽ ഭീകരതക്കെതിരെ ഐക്യ ദാർഢ്യ സദസും സംഘടിപ്പിച്ചു.

പയ്യോളി :പുരോഗമന കലാ സാഹിത്യ സംഘം പയ്യോളി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ എം കുട്ടികൃഷ്ണൻ മാസ്റ്റർ അനുസ്മരണ വും ഇസ്രയേൽ ഭീകരതക്കെതിരെ ഐക്യ ദാർഢ്യ സദസും സംഘടിപ്പിച്ചു. ആർ ബാല റാം  അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ആർ കെ സതീഷ് അധ്യക്ഷനായി.ഡോ. പി പി അബ്ദുൾ റസാഖ് 'ഗാസ കത്തുമ്പോൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ചന്ദ്രൻ മുദ്ര സ്വാഗതം പറഞ്ഞു.
എം കുട്ടികൃഷ്ണൻ മാസ്റ്റർ ഗ്രന്ഥശാല പള്ളിക്കരയുടെ നേതൃത്വത്തിൽ കുട്ടികൃ ഷ്ണൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പി ച്ചു. ജില്ലാലൈബ്രറി കൗൺസിൽ അംഗം കെ വി രാജൻ ഉദ്ഘാടനം ചെയ്തു.  എം കെ ശ്രീനിവാസൻ അധ്യക്ഷനായി   ടി നാരായണൻ  അനുസ്മരണ പ്രഭാഷണം നടത്തി. ക്വിസ് പരിപാടിയിലെ വിജയികൾക്ക് ഉപഹാരംനൽകി.  അഖിലന്റെ സുത്രവാക്യം എന്ന ഷോട്ട് ഫിലിം അവതരിപ്പിച്ചു.  ശ്രീനാഥൻ,  വിനീത്‌ തിക്കോടി, പി ഗോവിന്ദൻഎന്നിവർ സംസാരിച്ചു. ടി എൻ ബാലകൃഷ്ണൻ  ണൻ സ്വാഗതവും ജ്യോതിഷ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments