വടകര : ബി.ജെ.പി യുടെ വോട്ട് കൊള്ളക്കെതിരെ ദേശവ്യാപകമായി എസ് ഡി പി ഐ നടത്തുന്ന പ്രചരണ പരിപാടിയുടെ ഭാഗമായി വടകര മുനിസിപ്പൽ പ്രസിഡന്റ് സമദ് മാക്കൂൽ നയിക്കുന്ന പദയാത്ര സെപ്റ്റംബർ 28 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് പുറങ്കരയിൽ നിന്ന് ആരംഭിക്കുമെന്ന് എസ് ഡി പി ഐ വടകര മുനിസിപ്പൽ പ്രസിഡന്റ് കെ വി പി ഷാജഹാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജനാധിപത്യത്തെ പൂർണ്ണമായി അടിച്ചമർത്തി കൊണ്ട് ബിജെപി നടത്തുന്ന ഈ വോട്ട് കൊള്ള ജനാധിപത്യ സംവിധാനം തന്നെ ഇല്ലാതാകാനുള്ള ഹിഡൻ അജണ്ടയാണ്.
2024ലെ ലോക്സഭ ഇലക്ഷന് ശേഷം നടന്ന ഹരിയാന, മഹാരാഷ്ട്ര, നിയമസഭ ഇലക്ഷൻ മാത്രം എടുത്താൽ അട്ടിമറി നടന്നു എന്നത് ഉറപ്പിക്കാം, തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയം പോലും വോട്ട് കൊള്ളയിൽ കൂടെയാണ് ബിജെപി യുടെ ജില്ലാ ഓഫീസിൽ പോലും നിരവധി പേർക്ക് വോട്ട് ചേർത്തിയത് നമുക്ക് മുന്നിലുണ്ട്. ജനാധിപത്യരീതിയിലൂടെ അധികാരം പിടിക്കാൻ പറ്റാത്ത ബിജെപി ഇങ്ങനെയുള്ള കൊള്ളയിൽ കൂടയാണ് അധികാരത്തിലെ ത്തിയതെന്നും ഇതിനെതിരെ ശക്തമായ ഇടപെടൽ ഉണ്ടായില്ലങ്കിൽ രാജ്യം തന്നെ നമുക്ക് നഷ്ടപെടുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
പുറങ്കരയിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര കൊയിലാണ്ടി വളപ്പ്, വലിയവളപ്പ്, മുക്കോല ഭാഗം, കസ്റ്റംസ് റോഡ്,മികച്ചേരിഭാഗം എന്നീ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റു വാങ്ങി കൊണ്ട് രാത്രി 6:30 ന് കബറും പുറത്ത് സമാപിക്കും.ജാഥ വൈസ് ക്യാപ്റ്റൻ കെ വി പി ഷാജഹാൻ, കോഡിനേറ്റർ സവാദ് വടകര. സമാപനത്തിൽ ജില്ലാ മണ്ഡലം നേതാക്കൾ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ*
സവാദ് വടകര ,മുസ്തഫ അറക്കിലാട്
അഷ്‌കർ എം വി ,റസീന വി കെ
എന്നിവർ സംബന്ധിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.