Ticker

6/recent/ticker-posts

തിക്കോടി പഞ്ചായത്ത് ബസാറിലെ റെയിൽവേ അടിപ്പാതയിൽ വെള്ളക്കെട്ട് റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ നാട്ടുകാർ പ്രതിഷേധിച്ചു

തിക്കോടി :പഞ്ചായത്ത് ബസാറിലെ റെയിൽവേ അടിപ്പാതയിൽ വെള്ളക്കെട്ട് റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ നാട്ടുകാർ പ്രതിഷേധിച്ചു. പഞ്ചായത്ത് ബസാറിൽ നിന്നും ബീച്ചിലേക്ക് പോകുന്ന ഭാഗത്തെ റെയിൽവേയുടെ നിർമ്മാണം പൂർത്തിയായ അടിപ്പാതയിലേക്കുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞ നിലയിലും കൂടാതെ വെള്ളക്കെട്ടും കണ്ടെത്തിയത്.  സംഭവം അറിഞ്ഞതോടെ പഞ്ചായത്ത്അംഗങ്ങൾഉൾപ്പെടെ പൊതുപ്രവർത്തകർ സ്ഥലത്തെത്തുകയും നിർമ്മാണത്തിലെ അപാകതകൾ പരിശോധിച്ചു.
 നിർമ്മാണം പൂർത്തിയായാൽ റെയിൽവേ ഗേറ്റ് അടക്കുന്നതോടെ വാഹനങ്ങൾ കടന്നു പോകേണ്ട വഴിയാണിത് .  ഒഴിവ് ദിവസങ്ങളിൽ ഏറെ ഗതാഗത കുരുക്ക് ഉണ്ടാകുന്ന സ്ഥലം കൂടിയാണ് ഈ ഭാഗം ' തിക്കോടിബീച്ചിലേക്ക് പോകുന്ന വാഹനങ്ങളാണ് ഏറെയും ഇതുവഴി കടന്നു പോകുന്നത് കൂടാതെ എഫ് സി ഐ ഗോഡൗണിലേക്കുള്ള ലോറികളും ഈ ഭാഗത്താണ് പാർക്ക് ചെയ്യുന്നത് ഗതാഗത കുരുക്ക് രൂക്ഷമാകാൻ സാധ്യതയുള്ള ഈ മേഖലയിൽ അടിപ്പാതയുടെ നിർമ്മാണത്തിലെ അപാകതകൾ ആശങ്ക ഉയർത്തുന്നതായി നാട്ടുകാർ പറഞ്ഞു

Post a Comment

0 Comments