വടകര : കോൺഗ്രസ്സ് നേതാവും സേവാദൾ പ്രസ്ഥാനം സംസ്ഥാനത്ത് കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച മണിയൂർ കുറുന്തോടിയിലെ എം.സി നാരായണൻ (79) അന്തരിച്ചു.. സേവദൾ കേരള സംസ്ഥാന മുൻ ചീഫ് ഓർഗ്ഗനൈസർ,മുൻ മണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് , ഡി.സി.സി മുൻ മെമ്പർ. മണിയൂർ മണ്ഡലംകോൺഗ്രസ്സ് മുൻ പ്രസിഡണ്ട് , മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്സ് മുൻ പ്രസിഡണ്ട് , മേപ്പയ്യൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ് സിക്രട്ടറി,ഡി കെ ടി എഫ് ജില്ല സിക്രട്ടറി, ഡി സി സി അംഗം , സബർമതി മണിയൂർ രക്ഷാധികാരി, മണിയൂർ യു.ഡി.എഫ് കൺവീനർ, കരുവഞ്ചേരി കയർ സൊസൈറ്റി സ്ഥാപക ഡയറക്ടർ, വടകര സഹകരണ മേഖല യിലെ ആദ്യത്തെ പ്രിൻ്റിംഗ് പ്രസ്സും പുസ്ത‌ക പ്രസിദ്ധീകരണ ശാലയുമായ പാപ്കോസിൻ്റെ സ്ഥാപക ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്..കുറുന്തോടി യു.പി. സ്‌കൂൾ,, ജവഹർ നവോദയ വിദ്യാലയം എന്നീ സ്ഥാപനങ്ങളുടെ പി.ടി.എ. പ്രസിഡൻറാ യും സേവനമനുഷ്ഠിച്ചു കേരളത്തിലെ മിക്ക ജില്ലകളിലും നടന്ന സേവാദൾ ക്യാമ്പുകളുടെ മുഖ്യ ഓഫീസറായിരുന്നു. ഇദ്ദേഹം കൊച്ചി എ ഐ സി സി സമ്മേളനത്തിലും ഡൽഹി എ ഐ സി സി സമ്മേളനത്തിലും സേവാദൾ വളണ്ടിയറായി പങ്കെടുത്തു.