Ticker

6/recent/ticker-posts

സാമ്രാജത്വ വിരുദ്ധ റാലിയുംപൊതുയോഗവും


ബാലുശ്ശേരി : ഖത്തർ ഉൾപ്പടെയുള്ള ലോകത്തിൻ്റെ വിവിധ രാജ്യങ്ങൾക്ക് നേരെ അമേരിക്കൻ സാമ്രാജത്വത്തിൻ്റെ പിന്തുണയോടെ ഇസ്രയേൽ നടത്തി കൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളിലും..
ഇസ്രയേൽ ധനമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് വരുത്തിയ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും 
സി പി ഐ(എം) ബാലുശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ സാമ്രാജത്വവിരുദ്ധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. 
സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ഇസ്മയിൽ കുറുമ്പൊയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം പി പി പ്രേമ, പി പി രവീന്ദ്രനാഥ്, എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി കെ സുമേഷ് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments