Ticker

6/recent/ticker-posts

മനു തോട്ടയ്ക്കാടിന് ജേക്കബ് പടലോടി മെമ്മോറിയൽ ഗുരുശ്രേഷ്ഠ പുരസ്‌കാരം



കൂരാച്ചുണ്ട് : ഗവ.എഞ്ചിനിയറിങ് കോളേജ് സീനിയർ അസിസ്റ്റന്റ് പ്രൊഫസർ ഡോ.മനു വി തോട്ടയ്ക്കാട് യൂത്ത് കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നൽകി വരുന്ന ജേക്കബ് പടലോടി മെമ്മോറിയൽ ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് അർഹനായി. 25 വർഷമായി വിവിധ എഞ്ചിനിയറിങ് കോളേജുകളിൽ അധ്യാപക ജോലി ചെയ്യുന്ന മനു തോട്ടയ്ക്കാട് പുതു തലമുറ ലഹരിയുടെ പിടിയിലകപ്പെടുന്നത് ഒഴിവാക്കാൻ 'കൃഷി ഒരു ലഹരി' എന്ന മുദ്രാവാക്യത്തിലൂന്നി ജില്ലയിലെ അൻപതോളം സ്കൂളുകളിൽ 18000 തൈകൾ വിതരണം ചെയ്തിട്ടുണ്ട്. അധ്യാപനത്തിന്റെ 25 വർഷങ്ങൾ പിന്നിട്ടത് കണക്കിലെടുത്ത് വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് 25000 തൈകൾ വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.
വിവിധ സ്കൂളുകളിലും കോളേജുകളിലും മോട്ടിവേഷൻ ക്ലാസുകൾക്ക് നേതൃത്വം നൽകി വരുന്നുണ്ട്. ഓണത്തിന് 5000 ചെണ്ടുമല്ലി തൈകൾ കൃഷി ചെയ്ത് അതിൽ നിന്നുള്ള പൂക്കൾ സ്കൂളുകളിൽ വിതരണം ചെയ്ത് ശ്രദ്ധേയ പ്രവർത്തനത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. ഈ മാസം അവസാനം കൂരാച്ചുണ്ടിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാര സമർപ്പണം നടത്തുമെന്ന് യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അറിയിച്ചു.

Post a Comment

0 Comments