Ticker

6/recent/ticker-posts

അഭിഷേകിനെ എം.എസ് എഫ് ആദരിച്ചു


നന്തി ബസാർ: കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഉന്നത മാർക്കോട് കൂടി എം.ബിബി എസ് കരസ്ഥമാക്കിയ നന്തി വിരവഞ്ചേരിയിലെ ഡോ.അഭിഷേകിനെ എംഎസ് എഫ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.യൂത്ത് ലീഗ് മണ്ഡലം വൈസ്പ്രസിഡണ്ട് പി.കെ മുഹമ്മദലി ഉപഹാരം നൽകി.ചടങ്ങിൽ എം എസ് എഫ് ഭാരവാഹികളായ സിനാൻ ഇല്ലത്ത്,റോഷൻ പാലക്കുളം,ഹാഫിസ് പാലോളി,അഭിയാൻ സംബന്ധിച്ചു.നന്തി വിരവഞ്ചേരിയിലെ ഒടിയിൽ വിനോദേട്ടൻ്റെയും സുനിത ചേച്ചിയുടെയും മകൻ അഭിഷേക് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് MBBS ന് ഉന്നത റാങ്കോട്കൂടി വിജയം കരസ്ഥമാക്കി ഡോക്ടറായിരിക്കുകയാണ്. ഈ വിജയം നമ്മുടെ നാടിന് ഇരട്ടിമധുരവും അഭിമാനവുമാണ്. സാധരണ കുടുംബം,കൂലി പണിക്ക് പോവുന്ന അഛനും,അമ്മയും പ്രതിസന്ധിയും പ്രയാസവും നിറഞ്ഞ ജീവിതത്തിൽ നിന്നാണ് അഭിഷേക് ഡോക്ടറാവുന്നത്.msf മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരവുമായി msf സഹപ്രവർത്തകരോടൊപ്പം അഭിഷേകിൻ്റെ വീട്ടിലേക്ക് എത്തി

Post a Comment

0 Comments