Ticker

6/recent/ticker-posts

സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ പയ്യോളി സ്വദേശി മരിച്ചു.

വടകര: പാലോളിപ്പാലം സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ  പരിക്കേറ്റ പയ്യോളി സ്വദേശി മരിച്ചു. ഇരിങ്ങൽ അറുവയൽ രാജീവൻ (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.
തലശ്ശേരി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന 'മുഹബത്ത്' ബസാണ് രാജീവൻ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ചത്. വടകര കീഴൽമുക്കിലെ ബന്ധുവീട്ടിൽ വിവാഹചടങ്ങിൽ പങ്കെടുക്കാൻപോകുന്നതിനിടയിൽ ആയിരുന്നു അപകടം.  
സംഭവത്തിൽ ഇരിങ്ങൽ മനയൻ കോട്ട് മനേഷ് (46) മനേഷിന്റെ മകൻ അലൻ (7) എന്നിവർക്കും പരിക്കേറ്റിരുന്നു.  

Post a Comment

0 Comments