Ticker

6/recent/ticker-posts

തിക്കോടി ഗ്രാമ പഞ്ചായത്തും കുടുംബശ്രീ സി ഡി എസ്സും ചേർന്ന് നടത്തുന്ന ഓണാഘോഷവും വിപണന മേളയും ആരംഭിച്ചു

തിക്കോടി ഗ്രാമ പഞ്ചായത്തും കുടുംബശ്രീ സി ഡി എസ്സും ചേർന്ന് നടത്തുന്ന ഓണാഘോഷവും വിപണന മേളയും ആരംഭിച്ചു. തിക്കോടി പഞ്ചായത്ത് ബസാറിൽ നിന്നാരംഭിച്ച വർണ്ണാഭമായ ഘോഷയാത്ര പഞ്ചായത്ത് ഓഫീസ് പരിസരത്ത് സമാപിച്ചു. പ്രസിഡണ്ട് ജമീല സമദ് വിപണന മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. വിശ്വൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ പ്ര നില സത്യൻ, കെ പി ഷക്കീല, മെമ്പർ മാർ വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. ആശ്രയ,അതി ദരിദ്ര, സ്നേഹിത കോളിംഗ് ബെൽഗുണഭോക്താക്കൾക്ക് ഓണക്കോടി വിതരണം ചെയ്തു. ഹരിത കർമ്മസേനാംഗങ്ങളെ മെമെന്റോ നൽകി ആദരിച്ചു. കൂടാതെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച രെയും ബാലസഭ ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. സപ്തംമ്പർ 1, 2,3 തിയ്യതികളിലായി നടക്കുന്നവിപണന മേളയിൽ വിവിധ കുടുംബശ്രീ യൂണിറ്റുകൾ ഉത്പന്ന വിഭവങ്ങളുമായി ഓണച്ചന്ത ആരംഭിച്ചു. സിഡിഎസ് മെമ്പർ മാർ നേതൃത്വം നൽകി. ചടങ്ങിൽ സി ഡി എസ് ചെയർപേഴ്സൺ പുഷ്പ പി.കെ സ്വാഗതവും വൈസ്. ചെയർപേഴ്സൺ വിജിന വായോത്ത് നന്ദിയും രേഖപ്പെടുത്തി.

Post a Comment

0 Comments