Ticker

6/recent/ticker-posts

ലഹരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ



പയ്യോളി:കേരളത്തെ ലഹരി മാഫിയയിൽ നിന്നും മോചിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്  മുഖ്യമന്ത്രി ക്ക് ഒരുലക്ഷം പേര് ഒപ്പിട്ട നിവേദനം സമർപ്പിക്കുന്നതിന്റെ ഭാഗമായി കെ പി സി സി ഗാന്ധിദർശൻ സമിതി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളിയിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ ടി വിനോദൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിദർശൻ സമിതി നിയോജക മണ്ഡലം പ്രസിഡന്റ്‌ പി എം അഷ്‌റഫ്‌ അദ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി മഹേഷ്‌ കോമത്ത് മുഖ്യ പ്രഭാഷണം നടത്തി. കെ ടി സത്യൻ, കെ ടി സിന്ധു, ഗോപാലൻ കാര്യാട്ട്, പ്രകാശൻ കൂവിൽ, ടി കെ കണ്ണൻ മൂലയിൽ ചന്ദ്രൻ സംസാരിച്ചു.

Post a Comment

0 Comments