Ticker

6/recent/ticker-posts

കുന്നംകുളം പോലീസ് മർദനം : യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം


കൂരാച്ചുണ്ട് : കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് നേരെ നടന്ന ക്രൂരമർദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌
മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സന്ദീപ് കളപ്പുരയ്‌ക്കൽ, ജ്യോതിഷ് രാരപ്പൻകണ്ടി, രാഹുൽ രാഘവൻ, ലിബിൻ പാവത്തികുന്നേൽ, ഷാരോൺ ചാലികോട്ടയിൽ, ഗാൾഡിൻ കക്കയം എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments