Ticker

6/recent/ticker-posts

പ്രവാസി കലാകാരൻ്റെ സംഗീത സപര്യയിലൂടെ ഒരു യാത്ര

കൊയിലാണ്ടി:ഗാനരചയിതാവും സംഗീതസംവിധായകനും ഗായകനുമായ മണി രാജൻ ചാലയിൽഎന്ന പ്രവാസി കലാകാരൻ തന്റെ സംഗീതസപര്യയിലൂടെ ഒരു യാത്ര സംഘടിപ്പിച്ചു.കൊയിലാണ്ടി യിലെ
 ഇഎംഎസ് സ്മാരക ടൗൺഹാളിലെ മിനി ഹാളിൽ സംഘടിപ്പിച്ച പരിപാടി വി ആർ സുധീഷ് ഉദ്ഘാടനം ചെയ്തു. സംഗീത അധ്യാപകനും ഗായകനുമായ പ്രേംരാജ് പാലക്കാട്, ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് മണി രാജൻ ചാലയിൽ രചനയുംസംഗീതവും നിർവഹിച്ച ഗാനങ്ങൾ സുനിത ബാലകൃഷ്ണൻ, ഷാജി പറമ്പത്ത്, വിപിന രവീന്ദ്രൻ പ്രദീപ് കാരയാട് ശ്രീജ കൊയിലാണ്ടി, എന്നിവർ ആലപിച്ചു. തുടർന്ന് മെലഡി ഗാനങ്ങൾ കോർത്തിണക്കി ചെങ്ങന്നൂർ ശ്രീകുമാർ നയിച്ച ഗാനമേളയും നടന്നു.

Post a Comment

0 Comments