Ticker

6/recent/ticker-posts

ട്രംപിന്റെ അത്താഴവിരുന്ന് പലസ്തീൻ അനുകൂല പ്രതിഷേധക്കാർ തടസ്സപ്പെടുത്തി

.

വാഷിംഗ്ടൺ:  ഡൊണാൾഡ് ട്രംപിന്റെ അത്താഴവിരുന്ന് വാഷിംഗ്ടൺ ഡിസിയിലെ ഒരു റസ്റ്റോറന്റിന് പുറത്ത് പലസ്തീൻ അനുകൂല പ്രതിഷേധക്കാർ തടസ്സപ്പെടുത്തിയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു

ഇന്നലെ രാത്രിയാണ് സംഭവം. ട്രംപ് അത്താഴം കഴിക്കാൻ എത്തിയതായി അറിഞ്ഞയുടൻ, നിരവധി പ്രതിഷേധക്കാർ റസ്റ്റോറന്റിന് മുന്നിൽ തടിച്ചുകൂടി. പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചും പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടിയുമാണ് അവർ പ്രതിഷേധംനടത്തിയത്

റസ്റ്റോറന്റിന് പുറത്ത് നടന്ന പ്രതിഷേധം ശക്തമായതോടെ, സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു. പ്രതിഷേധക്കാർ റസ്റ്റോറന്റിന്റെ പ്രധാന കവാടം തടയാൻ ശ്രമിച്ചത് ചെറിയ സംഘർഷങ്ങൾക്ക് വഴിവെച്ചു. എന്നാൽ, ട്രംപ് സുരക്ഷിതമായി അകത്തായിരുന്നുവെന്നും യാതൊരു പ്രശ്നവും നേരിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു

Post a Comment

0 Comments