Ticker

6/recent/ticker-posts

ആശങ്കകൾക്ക് വിരാമം : വർഷങ്ങളുടെ സമരവും, വലിയ വിവാദങ്ങളും, പോലീസ് നടപടികളും നേരിട്ട തിക്കോടി അടിപ്പാതയുടെ നിർമാണ പ്രവൃർത്തി ആരംഭിച്ചു

Spot Kerala news spacial report 
ആശങ്കകൾക്ക് വിരാമം. തിക്കോടി അടിപ്പാതയുടെ പ്രവൃർത്തി ആരംഭിച്ചു വർഷങ്ങളുടെ സമരവും വലിയ വിവാദങ്ങളും പോലീസ് നടപടികളും നേരിട്ട സമരമായിരുന്നു തിക്കോടി അടിപ്പാതയുടെ ആവശ്യവുമായി ബന്ധപ്പെട്ട സമരം തിക്കോടി ടൗണിൽ നിന്നും തെക്കുഭാഗത്തേക്ക് മാറി ചിങ്ങപുരം റോഡിന് സമീപത്താണ് അടിപ്പാത നിർമ്മാണ പ്രവർത്തി ആരംഭിച്ചത്  അടിപ്പാത അനുവദിച്ചെന്ന് എംപിമാരും മന്ത്രിമാരും പറഞ്ഞെങ്കിലും ജനങ്ങൾ അത്ര വിശ്വാസത്തിൽ എടുത്തിരുന്നില്ല നിരവധി തവണ പ്രഖ്യാപനങ്ങൾ കേട്ടവരായിരുന്നു തിക്കോടിയിലെ ജനങ്ങൾ '
സമരം ചെയ്ത് സമരസമിതി രണ്ടായി മാറിയതിനും തിക്കോടി സാക്ഷിയായി 
ഒടുവിൽ  പ്രവൃർത്തി തുടങ്ങിയതോടെ അടിപ്പാത യാഥാർത്ഥ്യമാകും എന്ന് നേരിൽ കണ്ടതിൻ്റെ സംതൃപ്തിയും സമര പോരാട്ടത്തിൻ്റെ സാക്ഷാൽകാരവും ആയി മാറിയിരിക്കുകയാണ് നിർമാണ പ്രവൃത്തി ആരംഭിച്ചത്.

Post a Comment

0 Comments