Ticker

6/recent/ticker-posts

എടവണ്ണയിൽ വൻ ആയുധവേട്ട, ഒരു തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസിന്റെ മറവിൽ എയർ ഗണ്ണുകളും പിസ്റ്റളുകളും കണ്ടെടുത്തു

മലപ്പുറം :എടവണ്ണയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ആയുധശേഖരം കണ്ടെത്തി. ഉണ്ണി കമ്മദ് എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ആയുധശേഖരം കണ്ടെത്തിയത്. പാലക്കാട് കൽപ്പാത്തിയിൽ വെടിയുണ്ടകളുമായി സഹോദരങ്ങളടക്കം നാല് പേരെ ഇന്നലെ ഉച്ചയ്ക്ക് പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എടവണ്ണയിലെ ആയുധ ശേഖരത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്.
‌പരിശോധനയിൽ 20 എയർ ഗണ്ണുകളും 3 പിസ്റ്റളുകളും 200 ലധികം വെടിയുണ്ടകളും 40 പെല്ലറ്റ് ബോക്സുകളും കണ്ടെത്തി. പാലക്കാട് പിടികൂടിയ പ്രതികൾ മൃഗവേട്ടയ്ക്ക് വേണ്ടിയാണ് ഉണ്ണി കമ്മദിൽ നിന്ന് ആയുധം വാങ്ങിയത്. അതേസമയം ഉണ്ണി കമദിന് ഒരു റൈഫിൾ കൈവശം വയ്ക്കാനുള്ള ലൈസൻസ് ഉണ്ടെന്നാണ് പ്രാഥമിക വിവരം. ഈ ലൈസൻസിന്റെ മറവിലാണ് വൻ ആയുധശേഖരം സൂക്ഷിച്ചിരുന്നത്.പോലീസ് അന്വേഷണം ആരംഭിച്ചു

Post a Comment

0 Comments