Ticker

6/recent/ticker-posts

മൂടാടി പഞ്ചായത്ത് കായികമേള: വന്മുകം കോടിക്കൽ എ.എം യു.പി.സ്കൂൾ ചാമ്പ്യന്മാർ


മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്ത് കായിക മേളയിൽ 84 പോയിന്റുകളോടെ വന്മുകം കോടിക്കൽ എ എം യു പി സ്കൂൾ ചാമ്പ്യന്മാരായി. 23 പോയിന്റ് നേടി വീമംഗലം യു പി സ്കൂൾ രണ്ടാം സ്ഥാനവും 22 പോയിന്റ് നേടി ജി എച്ച് എസ് വന്മുഖം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ജവാൻ നിടിയാണ്ടി റിയാസ് പകർന്നുനൽകിയ ദീപശിഖാ പ്രയാണത്തോടെ ആരംഭിച്ച മേളയുടെ സമാപന സമ്മേളനം മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരിയുടെ അധ്യക്ഷതയില്‍ ചേർന്നു.സമാപന യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ ഉദ്ഘാടനവും സമ്മാന വിതരണവും നിർവ്വഹിച്ചു.വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം കെ മോഹനൻ,ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം പി അഖില,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി കെ ഭാസ്കരൻ വാർഡ് മെമ്പർ ഇൻഷിത,ഇമ്പ്ലിമെന്റിങ് ഒഫീസര്‍ സി.കെ.ബിജു,സ്കൂൾ മാനേജർ പി ബഷീർ,പി.ടി.എ പ്രസിഡണ്ട് എഫ്.എം.നസീർ മാസ്റ്റർ,പൂർവ്വ വിദ്യാർഥിസംഘടന പ്രസിഡണ്ട് ഷൗക്കത്ത് കുണ്ടുകുളം എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി.ഹാഷിം മാസ്റ്റർ സ്വാഗതവും പി.ഇ.സി കോഡിനേറ്റർ സനിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments