Ticker

6/recent/ticker-posts

നാദാപുരത്ത് തുണിക്കടയിലെ തിക്കിലും തിരക്കിലും ഗ്ലാസ് പൊട്ടി മൂന്നുപേർക്ക് ഗുരുതര പരിക്ക്




നാദാപുരം: ഓണം ഓഫർ അറിഞ്ഞ് ഓടിയെത്തിയവർ അപകടത്തിൽ നാദാപുരത്തെ തുണിക്കടയിലെ തിക്കിലും തിരക്കിലും ഗ്ലാസ് പൊട്ടി നിരവധി ആളുകൾക്ക് പരിക്ക്.മൂന്നുപേർക്ക് ഗുരുതര പരിക്ക്
നാദാപുരം കസ്‌തൂരി കുളത്തെ വടകര സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബ്ലാക്ക് മെൻസ് സിലായിരുന്നു പുരുഷ വസ്ത്രങ്ങൾക്ക് വലിയ വിലക്കുറവിന്റെ ഓഫർ നൽകിയത്. ഇതറിഞ്ഞ് നൂറുകണക്കിന് യുവാക്കളാണ് കടയിൽ ഇരച്ച് കയറിയത്

പരിക്കേറ്റവരെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായവരെ കോഴിക്കോടേക്ക് കൊണ്ടുപോയി. ഏത് ഡ്രസ് എടുത്താലും 99 രൂപ എന്നാണ് ഓഫർ. ഇതോടെ ജനങ്ങൾ തള്ളിക്കയറുകയായിരുന്നു.

Post a Comment

0 Comments