Ticker

6/recent/ticker-posts

ഗണേശ നിമജ്ജന ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായതിന്‍റെ ഭാഗമായി കർണാടകയിൽ സംഘർഷം

ബംഗളൂരു: ഞായറാഴ്ച നടന്ന ഗണേശ നിമജ്ജന ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായതിന്‍റെ തുടർച്ചയായി കർണാടകയിലെ മാണ്ഡ്യയിൽ  സംഘർഷം. ആരാധനാലയങ്ങൾക്കു നേരേ ആക്രമണമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചു വിടാനായി പൊലീസ് ലാത്തി വീശി. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
ഞായറാഴ്ച ഗണേശ നിമജ്ജന ഘോഷയാത്രക്ക് നേരെ കല്ലേറിഞ്ഞ സംഭവത്തിൽ 21 പോരെ പൊലീസ് അറസ്റ്റു ചെയ്തു. കൂടുതൽ ആളുകൾക്കെതിരേ നടപടിവേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം  നടന്നത്. സാമുദായിക സാഹോദര്യത്തെ തകർക്കുന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് കർശന നിർദേശം നൽകി


Clashes erupt in Karnataka as stone pelting hits Ganesh immersion procession

Post a Comment

0 Comments