Ticker

6/recent/ticker-posts

'അത്തോളി സ്വദേശിയായ യുവതിയെ കോഴിക്കോട് ആൺ സുഹൃത്തിന്റെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്:എരഞ്ഞിപാലത്ത് യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് അത്തോളി തോരായി സ്വദേശിനിയായ  ആ‍യിഷ റഷ (21)യാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ആൺ സുഹൃത്തിനെ പൊലീസ് പിടികൂടി.
നടക്കാവ് പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മരണകാരണം എന്തെന്ന് വ‍്യക്തമായിട്ടില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടത്തിനു ശേഷം കുടംബത്തിന് വിട്ടു നൽകും.
മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ റഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആൺ സുഹൃത്തിൻ്റെ വാടക വീട്ടിലെത്തിയത്.

  

Post a Comment

0 Comments